കേളകം (കണ്ണൂർ): ഇഎസ്എ വിജ്ഞാപനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാൻ കർഷകസംഘടനയായ കിഫയുടെ തീരുമാനം. ..
ആറാമത് ഇഎസ്എ കരട് വിജ്ഞാപനത്തിന്റെ പരാതികൾ അയക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനു മുൻപ് വിജ്ഞാപനത്തിൽ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഹൈക്കോടതിയെ സമീപിക്കുമെന്ന് കിഫ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ ഒന്നും സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ല എന്നും, സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ മാപ്പ് ഈ അവസാന നിമിഷത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലാ ത്തതിനാൽ പൊതുജനങ്ങൾക്ക് തങ്ങളുടെ വീടും സ്ഥലവും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നത് നോക്കി മനസ്സിലാക്കി പരാതികൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാൻ സാധിച്ചിട്ടില്ല എന്നതും ഹൈക്കോടതിയെ ധരിപ്പിച്ച് സ്റ്റേ വാങ്ങിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും പ്രിൻസ് ദേവസ്യ പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഇ എസ് എ വില്ലേജുകളായ ആറളം, കൊട്ടിയൂർ മേഖലയിലെ കർഷകരിൽ നിന്നും ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Govt to cheat farmers; KIFA to High Court against ESA notification.